ഇരുചക്ര വാഹന നിർമ്മാതാക്കളായ അപ്രീലിയ ഇന്ത്യ തങ്ങളുടെ SR 125 മോഡലിന്‍റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അടുത്തിടെയാണ് 175 സിസിയുമായി SR ലൈനപ്പിലെ ഉയർന്ന സ്‌പെക് മോഡൽ അപ്രീലിയ SR 125 പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് SR 125 മോഡൽ പുതുക്കിയത്.
ചെറിയ സൗന്ദര്യ മാറ്റങ്ങളോടെയാണ് അപ്രീലിയ SR 125ന്‍റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയത്. 1.20 ലക്ഷം രൂപയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില. ബ്രാൻഡിന്‍റെ ഹൈ-പെർഫോമൻസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ അപ്രീലിയ SR 125.
പുതിയ ലുക്ക്, പുതിയ എഞ്ചിൻ, കൂടുതൽ സവിശേഷതകൾ എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായാണ് അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് വരുന്നത്. പുതിയ അപ്രീലിയ SR 125ന്‍റെ വിലയും ഡിസൈനും എഞ്ചിൻ ഫീച്ചറുകളും മറ്റ് ഫീച്ചറുകളും എന്തൊക്കെയെന്ന് പരിശോധിക്കാം.
ഡിസൈൻ പുതിയ അപ്രീലിയ SR 125ന് മുൻ മോഡലിന് സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. എങ്കിലും പുതിയ പതിപ്പിന് അൽപ്പം കാർബൺ-ഫിനിഷ്‌ഡ് ഡീറ്റെയിലിങ് ലഭിക്കും. ഇതോടൊപ്പം, മാറ്റ്, ഗ്ലോസി ഫിനിഷുകളുള്ള പുതിയ പെയിന്‍റ് സ്കീം ഓപ്ഷനുകളും ലഭ്യമാണ്. മാറ്റ് ബ്ലാക്ക് ഉള്ള ഗ്ലോസി റെഡ്, പ്രിസ്‌മാറ്റിക് ഡാർക്ക്, ടെക് വൈറ്റ് എന്നീ കളർ സ്‌കീമുകളിൽ ലഭ്യമാകും.