തേനീച്ച തേനിനൈാപ്പം കൂടുകളില്‍ സംഭരിക്കുന്ന ഒന്നാണ് ബീ പോളന്‍ അഥവാ തേനീച്ച പൂമ്പൊടി എന്നറിയപ്പെടുന്നത്. ആളുകള്‍ ഇതിനെ പോഷകാഹാരമായും ഉപയോഗിക്കുന്നു. അറിയാം തേനീച്ച പൂമ്പൊടിയുടെ ഗുണങ്ങള്‍….
തേനീച്ച പൂമ്പൊടിയില്‍ പഞ്ചസാര, പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ഫാറ്റി അസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, അയേണ്‍, കോപ്പര്‍, സിങ്ക്, മഗ്‌നീഷ്യ, പൊട്ടാസ്യം എന്നിവയാലും സമ്പുഷ്ടമാണ് തേനീച്ച പൂമ്പൊടി .ധാരാളം പോഷകങ്ങള്‍ അടങ്ങിയ തേനീച്ച പൂമ്പൊടി ഒരു ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റായും പ്രവര്‍ത്തിക്കുന്നു. കരളിന്റെ ആരോഗ്യത്തിന് തേനീച്ച പൂമ്പൊടി മികച്ചതാണ്. തേനീച്ച പൂമ്പൊടി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. തേനീച്ച പൂമ്പൊടിയിലെ ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ശരീരത്തിലെ ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ സഹായിക്കുന്നു. ഇതില്‍ ബയോഫ്‌ലേവനോയിഡുകളും വിറ്റാമിന്‍-സിയും അടങ്ങിയിട്ടുണ്ട്. തേനീച്ച പൂമ്പൊടി പേശികളുടെ വളര്‍ച്ചയെ സഹായിക്കുന്നു. സ്ത്രീ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രത്യുല്‍പാദനത്തിന് അത്യാവശ്യമാണ്. സ്ത്രീ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് തേനീച്ച പൂമ്പൊടി. സ്ത്രീയിലെ അണ്ഡത്തെ ഗര്‍ഭധാരണം സംഭവിയ്ക്കുന്ന വേളയില്‍ ആരോഗ്യത്തോടെ സംരക്ഷിയ്ക്കാന്‍ തേനീച്ച പൂമ്പൊടി സഹായിക്കുന്നു. ആന്റി ഈസ്ട്രജന്‍ ഗുണങ്ങള്‍ അടങ്ങിയ തേനീച്ച പൂമ്പൊടി സ്തന, പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. തേനീച്ച പൂമ്പൊടി അലര്‍ജിയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകളും കഴിക്കുന്നത് നല്ലതല്ല. ദീര്‍ഘകാലമായി മരുന്നുകള്‍ കഴിക്കുന്നവര്‍ ഭക്ഷണത്തില്‍ തേനീച്ച പൂമ്പൊടി ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. തേനീച്ച പൂമ്പൊടി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം തൈരിലോ, ഓട്സിലോ തേനീച്ച പൂമ്പൊടി ചേര്‍ക്കുക. ഈ ഭക്ഷണത്തിന് മുകളില്‍ കുറച്ച് തേന്‍ ഒഴിച്ചു കഴിക്കുക.