അടുത്തിടെയാണ് മിനിസ്‌ക്രീന്‍ താരം പാര്‍വതി വിജയ്‌യും ക്യാമറാമാന്‍ അരുണ്‍ രാവണും തമ്മില്‍ വേര്‍പിരിഞ്ഞ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. പാര്‍വതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. പിന്നാലെ സീരിയല്‍ താരം സായ് ലക്ഷ്മിയുമായുള്ള അരുണിന്റെ പ്രണയവും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അരുണുമൊന്നിച്ച് സായ് ലക്ഷ്മി പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. നെറ്റിയില്‍ സിന്ദൂരമണിഞ്ഞാണ് സായ് ലക്ഷ്മിയെ ചിത്രത്തില്‍ കാണുന്നത്.
നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്ന് നിരവധി പേര്‍ പോസ്റ്റിനു താഴെ ചോദിക്കുന്നുണ്ട്. ഔദ്യോഗികമായി കഴിഞ്ഞിട്ടില്ല എന്നാണ് കമന്റുകളിലൊന്നിന് സായ് ലക്ഷ്മി നല്‍കിയ ഉത്തരം. ക്യൂട്ട് കപ്പിള്‍ എന്ന് പറഞ്ഞും ചിലര്‍ സായ് ലക്ഷ്മി പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നുണ്ട്. ചിലര്‍ ആശംസകളും അറിയിക്കുന്നുണ്ട്.
ഒരുമിച്ചുള്ള യാത്രകളുടെയും സന്തോഷങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ സായ് ലക്ഷ്മിയും അരുണും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സായി ലക്ഷ്മി അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ ക്യാമറാമാന്‍ ആയിരുന്നു അരുണ്‍.