കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികള്‍ക്കാണ് പ്രസ്തുത പുരസ്‌കാരം. 2024ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും ന്വേഷണാത്മകമായതുമായ രചനകളാണ് പ്രസ്തുത പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവര്‍ത്തനം, ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നാമനിര്‍ദ്ദേശ ഫോറവും നിബന്ധനകളും ംംം.സരെേെല.സലൃമഹമ.ഴീ്.ശി. എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. നിര്‍ദ്ദിഷ്ട ഫാറത്തില്‍ തയ്യാറാക്കിയ നാമനിര്‍ദേശവും അനുബന്ധ രേഖകളും സഹിതം ഡയറക്ടര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം, തിരുവനന്തപുരം 695 004 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. നാമനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി: 31 ആഗസ്ത് 2025, വൈകിട്ട് 5.00 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in.എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. Ph:04712548223