an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak
നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് പനയമുട്ടത്താണ് അപകടം നടന്നത്. അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്നാണ് അക്ഷയ്ക്ക് വൈദ്യുതാഘാതമേറ്റത്.
കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്.
പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്.
ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മരിച്ച അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.