റിയാദ്: പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
20 വർഷം കോമയിൽ കിടന്നശേഷമാണ് മരണം. യുകെയിലെ സൈനിക കോളജിൽ പഠിക്കുന്ന സമയത്താണ് അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ എന്ന രാജകുമാരന്റെ മേൽ വിധിയുടെ കരിനിഴൽ പതിയുന്നത്. 2005 ലുണ്ടായ വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു. അബോധാവസ്ഥയിലായ രാജകുമാരനെ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു.
സൗദി രാജകുടുംബാംഗമാണെങ്കിലും, അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ നിലവിലെ രാജാവിന്റെ നേരിട്ടുള്ള മകനോ സഹോദരനോ അല്ല. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിൻസ് അൽ-വലീദ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ പ്രിൻസ് തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, രാജാവ് അബ്ദുൽ അസീസിന്റെ മക്കളിൽ ഒരാളായിരുന്നു. നിലവിലെ രാജാവ് സൽമാൻ രാജാവ് അദ്ദേഹത്തിന്റെ മുതുമുത്തച്ഛനാണ്.