Recipe

വെറും നാലു ചേരുവകൾ കൊണ്ട് കിടിലൻ പാൻകേക്ക് ഉണ്ടാക്കിയാലോ

വെറും നാലു ചേരുവകൾ മതി ആരോഗ്യകരവും രുചികരവുമായ ബനാന പാൻകേക്ക് തയ്യാറാക്കാൻ. ഈ ബനാന പാൻകേക്കുകൾ പോഷകങ്ങൾ കൊണ്ട് ഏറെ സമ്പുഷ്ടമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

2 ഇടത്തരം മുതൽ വലുത് വരെ പഴുത്ത ഏത്തപ്പഴം
4 മുട്ട
½ കപ്പ് ഗോതമ്പ് പൊടി അല്ലെങ്കിൽ ⅔ കപ്പ് ഓട്സ് പൊടി
പാചകത്തിന് വെണ്ണ അല്ലെങ്കിൽ നെയ്യ്
ആവശ്യമെങ്കിൽ ½ ടീസ്പൂൺ പൊടിച്ച കറുവപ്പട്ട പൊടി
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ, ഏത്തപ്പഴം ഒരു വലിയ ഫോർക്ക് ഉപയോഗിച്ച് മിനുസമാർന്നതുമാകുന്നതുവരെ ഉടയ്ക്കുക. മുട്ടകൾ ചേർത്ത് ഈത്തപ്പഴത്തിൽ തുല്യമായി സംയോജിക്കുന്നത് വരെ മിക്സ് ചെയ്യുക. ഇതിലേക്ക് ഗോതമ്പ് പൊടിയോ ഓട്സ് പൊടിയോ ചേർക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ ½ ടീസ്പൂൺ പൊടിച്ച കറുവപ്പട്ട പൊടിയും ആവശ്യത്തിന് ഉപ്പ് ചേർത്ത് ദോശമാവ് പോലെ ഇളക്കി എടുക്കുക. ശേഷം ചൂടാക്കിയ പാനിൽ എണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്ത് ദോശ ചുടുന്നത് പോലെ പാൻ കേക്കുകൾ ഉണ്ടാക്കാം.