ദക്ഷിണ കൊറിയയിൽ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേർ മരിച്ചു. കൂടാതെ 12 പേരെ കാണാതായതായും ചെയ്തു. ദക്ഷിണ കൊറിയയിലെ പട്ടണമായ ഗാപ്യോങ്ങിൽ ഞായറാഴ്ച ആണ് മഴ കനത്ത നാശം വിതച്ചത്. മഴയിൽ എങ്ങും വ്യാപക നാശനഷ്ടം ഉണ്ടായി.
പല ഭാഗത്തും വീടുകൾ മണ്ണിനടിയിലാവുകയും, വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. കൂടാതെ രണ്ട് പേർ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ ബുധനാഴ്ച മുതൽ മഴയിൽ രാജ്യവ്യാപകമായി മരിച്ചവരുടെ എണ്ണം 14 ആയി.
അതേസമയം ഞായറാഴ്ച മഴ നിൽക്കുമെന്നും തുടർന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നും സർക്കാർ കാലാവസ്ഥാ നിരീക്ഷകൻ ഞായറാഴ്ച പറഞ്ഞു. കൂടാതെ ദക്ഷിണ കൊറിയയുടെ തെക്കൻ ഭാഗങ്ങളിൽ നേരത്തെ പെയ്ത കനത്ത മഴ, രാത്രിയിൽ വടക്കോട്ട് നീങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.