ഹരിയാന: സ്കൂൾ അംസബ്ലിയിൽ ഈശ്വര പ്രാർത്ഥനയോടൊപ്പം ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണമെന്ന് ഹരിയാന വിദ്യാഭ്യാസ ബോർഡ്. ഇതുസംബന്ധിച്ച് ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും കത്തയച്ചു. അടുത്ത വർഷം മുതൽ തീരുമാനം എല്ലാ സ്കൂളുകളിലും നടപ്പാക്കാനാണ് തീരുമാനം.
വിദ്യാർത്ഥികളുടെ ധാർമികവും മാനസികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് ബോർഡ് ചെയർമാൻ അഭിപ്രായപ്പെട്ടത്.
അടുത്ത അധ്യയന വർഷം മുതൽ അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലണമെന്ന തീരുമാനം എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും നടപ്പിലാക്കാനാണ് നീക്കം. ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ വിദ്യാർത്ഥികൾക്ക് ജീവിത മൂല്യങ്ങളും ധാർമികതയും പകർന്നു നൽകുമെന്നാണ് വിദ്യാഭ്യാസ ബോർഡിന്റെ വിലയിരുത്തൽ. പ്രിൻസിപ്പൽമാർക്ക് ശ്ലോകങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവ അസംബ്ലിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള മാർഗനിർദേശങ്ങളും ബോർഡ് നൽകിയിട്ടുണ്ട്.