സൗന്ദര്യം വ്യക്തികള്‍ക്കനുസരിച്ചാണ്. ഒരാളുടെ സൗന്ദര്യ ബോധം ആയിരിക്കില്ല മറ്റൊരാള്‍ക്ക്. എന്നിരുന്നാലും ആധുനിക ലോകത്ത് സൗന്ദര്യത്തിന് ചില മാനദണ്ഡങ്ങളൊക്കെ ചിലര്‍ ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുള്ള രാജ്യങ്ങള്‍ ഏതൊക്കെ എന്ന് നോക്കിയാലോ… എന്തായാലും ഇന്ത്യ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇല്ലേയില്ല. റെഡ്ഡിറ്റ് യൂസര്‍മാരില്‍ നടത്തിയ സര്‍വ്വേ പ്രകാരം ആ രാജ്യങ്ങളൊന്ന് നോക്കാം…
കൊളംബിയ (Columbia): റെഡ്ഡിറ്റിന്റെ സര്‍വ്വേയില്‍ ഏറ്റവും അധികം വോട്ട് ലഭിച്ചത് കൊളംബിയയ്ക്കാണ്. സൗത്ത് അമേരിക്കന്‍ രാജ്യമാണിത്. കൊളംബിയന്‍ സുന്ദരിമാര്‍ ലോകം മുഴുവന്‍ ആരാധകരുള്ളവരാണ്. സോഫിയ വെര്‍ഗാരയെപോലുള്ള അഭിനേത്രികളുടെ നാടുകൂടിയാണ് കൊളംബിയ.
പോളണ്ട് (Poland): പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് എന്നൊക്കെ സിനിമയില്‍ പറയാം. എന്നാല്‍ റെഡ്ഡിറ്റ് സര്‍വ്വേയില്‍ സുന്ദരിമാരുടെ കാര്യത്തില്‍ കൊളംബിയയ്ക്ക് തൊട്ടുപിറകില്‍ പോളണ്ട് ആണ്. ‘ഫുള്ളര്‍ ലിപ്‌സ് (Puller Lips)’, ‘ഹൈ ചീക്ക് ബോണ്‍സ് (High Cheek Bones)’ എന്നിവയാണത്രെ ഇവരുടെ പ്രധാന സൗന്ദര്യ ആകര്‍ഷണം.
ഗ്രീസ് (Greece): യവന സുന്ദരിമാരെ കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. അപ്പോള്‍ സ്വാഭാവികമായും ഗ്രീക്ക് സുന്ദരികള്‍ പട്ടികയില്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളു. സര്‍വ്വേയില്‍ മൂന്നാം സ്ഥാനമാണ് ഇവര്‍ക്ക്. മറ്റ് പല രാജ്യങ്ങളേക്കാളും സുന്ദരികളുള്ള രാജ്യം എന്ന വിശേഷണവും ഗ്രീസിനുണ്ട്.
റഷ്യ (Russia): യൂറോപ്പിലും ഏഷ്യയിലും പരന്നുകിടക്കുന്ന വിശാലമായ രാജ്യമാണ് റഷ്യ. റഷ്യന്‍ ചാരസുന്ദരിമാര്‍ ഒരുകാലത്ത് ഹോളിവുഡ് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. റെഡ്ഡിറ്റ് സര്‍വ്വേയില്‍ റഷ്യന്‍ സുന്ദരികളാണ് നാലാം സ്ഥാനത്ത്.
ചെക്ക് റിപ്പബ്ലിക് (Czech Republic): ഒരു ബൊഹീമിയന്‍ ഗാനം പോലെ എന്നൊക്കെ കേട്ടിട്ടില്ലേ… ചരിത്രപരമായ ചെക്ക് റിപ്പബ്ലിക്കിനെ ബൊഹീമിയ എന്നാണ് വിളിക്കുന്നത്. വൈവിധ്യമാണ് ചെക്ക് സുന്ദരികളുടെ പ്രത്യേകത എന്നാണ് റെഡ്ഡിറ്റ് യൂസര്‍മാര്‍ പറയുന്നത്. സര്‍വ്വേയില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക്.