റഷ്യ: റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. നേരത്തെ 5.0 തീവ്രതയും 6.7 തീവ്രതയും രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിരുന്നു. പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി.
റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്. അല്യൂട്ട്‌സ്‌കി ജില്ലയിൽ 60 സെന്റീമീറ്റർ വരെ ഉയരുന്ന തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
റഷ്യയിലെ കംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) കിഴക്കായിരുന്നു ഭൂകമ്പ പരമ്പരയുടെ പ്രഭവകേന്ദ്രങ്ങൾ. റിക്ടർ സ്കെയിലിൽ 6.7, 5 എന്നീ തീവ്രത രേഖപ്പെടുത്തിയിരുന്നു. യുഎസ്ജിഎസ് പറയുന്നതനുസരിച്ച് പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കി തീരത്ത് 32 മിനിറ്റിനുള്ളിൽ തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായി.