Kerala

കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ മാനസിക പീഡനമെന്ന് കുടുംബം; റിമയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

കണ്ണൂർ: ചെമ്പല്ലിക്കുണ്ടിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. റിമയയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മൂന്ന് വയസുള്ള കുഞ്ഞുമായിട്ടാണ് റിമ പുഴയിൽ ചാടിയത്.

റിമയുടെ ആത്മഹത്യാക്കുറിപ്പും പഴയങ്ങാടി പൊലീസിന് ലഭിച്ചു. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു. കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭർത്താവ് റിമയെ മാനസികമായി പീഡിപ്പിച്ചു. രണ്ട് വർഷത്തോളമായി റിമയും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭർത്താവ് ഷിനോജ് പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും ഷിനോജ് പറയുന്നു.

വീട്ടിൽ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് പഴയങ്ങാടി പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞുമായി പുഴയിലേക്ക് ചാടുന്നതിന് തൊട്ടുമുൻപ് കമൽരാജ് ഫോണിൽ വിളിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

Latest News