പ്രായം കൂടുന്നത് ഏറ്റവും പെട്ടെന്ന് പ്രകടമാവുക നമ്മുടെ ചര്‍മ്മത്തിലായിരിക്കും. അതിനൊപ്പം ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും മോശം ഭക്ഷണ രീതിയും ഒക്കെ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍, ഇതിനെയൊക്കെ വേണമെന്ന് വിചാരിച്ചാല്‍ നമുക്ക് വീട്ടിലിരുന്നും ചെറുക്കാം… ഈ ഭക്ഷണങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ.
അവക്കാഡോ (Avocado): അവക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പ് ഏറെയുണ്ട്. ഇത് നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ ഈര്‍പ്പമുള്ളതാക്കും. ചര്‍മത്തില്‍ പാടുകള്‍ ഉണ്ടാക്കുന്നത് കുറയ്ക്കുകയും ചെയ്യും.
തക്കാളി (Tomatoes): തക്കാളി നിങ്ങളുടെ ചര്‍മത്തെ പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കും. മാത്രമല്ല, തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന വസ്തു അള്‍ട്രാ വയലറ്റ് രശ്മികളെ ചെറുക്കാനും സഹായിക്കും.
മത്തിയും സാല്‍മണും (Sardine and Salmon): ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. റിങ്കിള്‍സ് കുറയ്ക്കാനും ഇവ സഹായിക്കും. മത്തിയും സാല്‍മണും ഒക്കെ ഒമേഗാ 3 ഫാറ്റി ആസിഡ് ഏറെയുള്ള മത്സ്യങ്ങളാണ്. നമ്മളെ സംബന്ധിച്ച് മത്തി തന്നെയാണ് ഏറ്റവും ഉത്തമം.
ബദാം (Almond): ബദാം, വാള്‍നട്ട്, സൂര്യകാന്തിവിത്ത് തുടങ്ങിയവ വൈറ്റമിന്‍ ബി സമ്പുഷ്ടമാണ്. ഇവ ചര്‍മത്തിന്റെ സമൂലമായ നാശത്തെ ചെറുക്കാന്‍ സഹായിക്കും.
ബെറി പഴങ്ങള്‍ (Berries): ബെറി പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മത്തിന് ഏറെ നല്ലതാണ്. ബ്രൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി എന്നിവയിലെല്ലാം വലിയ അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിലെ പ്രായത്തിന്റെ ലക്ഷണങ്ങള്‍ വൈകിക്കാന്‍ സഹായിക്കും.