india

ലക്ഷദ്വീപിൽ കുടിയൊഴിപ്പിക്കലിന് നീക്കം; പ്രതിഷേധവുമായി ബിത്ര ദ്വീപ് നിവാസികൾ

ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നീക്കം. നാൽപ്പതോളം കുടുംബങ്ങളാണ് ഇവിടെ നിന്നും കുടിയിറക്കപ്പെടുക. ഭൂമി ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം.

ഇത് ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു. 2 മാസത്തിനകം പഠനം പൂർത്തിയാക്കാനും നിർദേശമുണ്ട്‌. 91700 സ്‌ക്വർ മീറ്റർ സ്ഥലമാണ് ഏറ്റെടുക്കുക. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും ജനവാസമുള്ളതുമായ ഏറ്റവും ചെറിയ ദ്വീപാണ് ഇത്.

 

Latest News