Movie News

‘ഒടിയങ്കം’ എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി – odiyangam malayalam movie trailer

മലയാളിക്ക് പുസ്തകങ്ങളിലൂടെയും തലമുറകളായി പറഞ്ഞുകേട്ട കഥകളിലൂടെയും പരിചിതമായ ഒന്നാണ് ഒടിയനും ഒടിയന്റെ ലോകവും. ഇപ്പോഴിതാ ആദ്യത്തെ ഒടിയന്‍റെ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്. സുനിൽ സുബ്രഹ്‍മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

‘ഒടിയപുരാണം’ എന്ന ഹിറ്റ് ഷോർട്ട് ഫിലിമിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ‘ഒടിയങ്ക’ത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ് രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ജിതിൻ ഡി കെ, സംഗീതം റിജോഷ്. വിവേക് മുഴക്കുന്ന്, ജയകുമാർ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ.

STORY HIGHLIGHT: odiyangam malayalam movie trailer