Movie News

ജയരാജ് ചിത്രം മെഹ്ഫില്‍ വീഡിയോ ഗാനം റിലീസായി – mehfil malayalam movie video song

പ്രശസ്ത സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന മെഹ്ഫിൽ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. നൊന്തവർക്കേ നോവറിയൂ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്ന് മുസ്തഫ, ദേവി ശരണ്യ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ‘മെഹ്ഫില്‍’ എന്ന ചിത്രത്തിൽ മുല്ലശ്ശേരി രാജഗോപാലനായി വേഷമിടുന്നത് മുകേഷാണ്. ഭാര്യയായി ആശ ശരത് ആണ് എത്തുന്നത്. കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സത്യം ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്.

മുകേഷിനെയും ആശാ ശരത്തിനെയും കൂടാതെ ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത്‌ ലാൽ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് വിപിൻ മണ്ണുർ.

STORY HIGHLIGHT: mehfil malayalam movie video song