Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇത് ജലയുദ്ധത്തിനുള്ള മുന്നൊരുക്കമോ??ബ്രഹ്‌മപുത്രയിൽ മെഗാ ഡാമിന്റെ പണി തുടങ്ങി ചൈന , ഇന്ത്യയ്‌ക്ക് ഭീഷണി?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2025, 05:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ചൈന. 167.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 14.4 ലക്ഷം കോടി രൂപ) ചെലവഴിച്ച് നിര്‍മിക്കുന്ന ലോകത്തില ഏറ്റനു വലിയ അണക്കെട്ടാണിത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിൽ നടന്ന തറക്കല്ലിടൽ ചടങ്ങിൽ, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ചുവെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടിബറ്റില്‍ ‘യാർലുങ് സാങ്‌പോ’ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് പുതിയ അണക്കെട്ട് വരുന്നത്. അഞ്ച് കാസ്കേഡ് ജലവൈദ്യുത നിലയങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി, മൊത്തം നിക്ഷേപം ഏകദേശം 1.2 ട്രില്യൺ യുവാൻ (ഏകദേശം 167.8 ബില്യൺ യുഎസ് ഡോളർ) ആയിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 2023 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജലവൈദ്യുത നിലയം ഓരോ വർഷവും 300 ബില്യൺ kWh-ൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

30 കോടിയിലധികം ആളുകളുടെ വാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ വൈദ്യുതിയാകും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക എന്നാണ് പറയപ്പെടുന്നത്. ചൈന ഔദ്യോഗികമായി സിസാങ് എന്ന് വിളിക്കുന്ന ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പുറമെയുള്ള ഉപഭോഗത്തിനായാണ് പ്രധാനമായും ഇവിടുത്തെ വൈദ്യുതി വിതരണം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
2023- ലെ ഒരു റിപ്പോർട്ടനുസരിച്ച് ജലവൈദ്യുത നിലയം ഓരോ വർഷവും 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതിയാണ് മണിക്കൂറുകളിൽ ഉത്പ്പാ‌ദിപ്പിക്കുന്നത്. ഇതു തന്നെയാണ് ഇവിടെയും ലക്ഷ്യമിടുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ 300 ദശലക്ഷത്തിലധികം ആളുകളുടെ ആവശ്യങ്ങൾ പരിഹരിക്കാനാകും എന്നും അധികൃതര്‍ സൂചിപ്പിക്കുന്നുണ്ട്.

ടിബറ്റ് സ്വയംഭരണ മേഖലയിലെ നൈഞ്ചിയിലെ മെയിൻലിംഗ് ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തുവച്ചാണ് പ്രധാനമന്ത്രി ലി ക്വിയാങ് വിവരങ്ങൾ അറിയിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. നിലവിൽ അയൽ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ഈ അണക്കെട്ട് നിർമ്മാണം ആശങ്കകൾക്കാണ് വഴിയൊരുക്കുന്നത്. അതിര്‍ത്തിയില്‍ വാട്ടര്‍ ബോംബ് ആണോ ചൈന ലക്ഷ്യമിടുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ബ്രഹ്മപുത്ര വെറുമൊരു നദിയല്ല. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാദിയാണ്. ചൈന ഇതിനുമുൻപും നിരവധി ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ അണക്കെട്ടുകൾ ഇന്ത്യയ്ക്കും‌ ചൈനയ്ക്കും‌ ഇടയില്‍ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഒരു പുതിയ പദ്ധതിയും കടന്നുവന്നിരിക്കുന്നത്.

ഇന്ത്യയുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ഭൂപ്രകൃതിയും കാരണം ബ്രഹ്മപുത്ര ഇന്ത്യയിലൂടെ ഒഴുകുമ്പോൾ വ്യാപ്‌തി കൂടുന്ന ഒരു നദിയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. മാത്രവുമല്ല ചൈന ബ്രഹ്മപുത്രയിലെ വെള്ളം തടഞ്ഞാൽ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കുന്നത് നിരവധിപേരായിരിക്കും. അതുകൊണ്ടുതന്നെ ഈ അണക്കെട്ടു പദ്ധതി ഭീഷണിപ്പെടുത്താനുള്ള തന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്.

അതേസമയം, സുരക്ഷയൊന്നും പരിഗണിക്കാതെ കൃത്യമായ പഠനങ്ങള്‍ നടത്താതെയുമാണ് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടെന്ന അവകാശവാദത്തോടെ ചൈന നിര്‍മാണം ആരംഭിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. നിലവിൽ അണക്കെട്ട് നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ടിബറ്റിൻ്റെ ഈ ഭാഗം ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകൂടിയാണ്. ഒരു ഭൂകമ്പമുണ്ടായാൽ ടിബറ്റിൽ മാത്രമല്ല അസം, അരുണാചൽ പ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വൻ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വ്യാപക നാശനഷ്‌ടങ്ങൾക്കും കാരണമാകും. ഇതെല്ലാം അറിഞ്ഞുകൊണ്ടുമാണ് ചൈന ഇപ്പോൾ അണക്കെട്ടു പദ്ധതിക്ക് തറക്കല്ലിട്ടിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ReadAlso:

റഷ്യയിൽ തുടർ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ദക്ഷിണ കൊറിയയിൽ കനത്ത മഴയും മണ്ണിടിച്ചിലും; 14 പേർ മരിച്ചു, 12 പേരെ കാണാതായി

പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

ഇടത് എൻജിനിൽ തീ പടർന്നു; അടിയന്തര ലാൻഡിങ് നടത്തി ഡെല്‍റ്റാ എയർലൈൻസ്

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞു, കുട്ടികൾ ഉൾപ്പെടെ 34 മരണം

ടിബറ്റിന് അടുത്ത് ജനുവരി 7- ന് റിക്‌ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 126 പേരാണ് മരണപ്പെട്ടത്. ഭൂകമ്പത്തെത്തുടർന്ന് നിലവിലുള്ള 14 അണക്കെട്ടുകളിൽ അഞ്ചെണ്ണത്തിൽ വിള്ളലുകളും ഉണ്ടായി. ഇത്തരം ഭയാനകമായ അവസ്ഥകൾ ഉണ്ടായിട്ടും പുതിയ അണക്കെട്ടിൻ്റെ നിർമാണത്തിൽ എന്ത് സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ ചോദ്യം തന്നെയാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും ആശങ്കയിലാക്കുന്നതും…

Tags: mega dam in brahmaputraindia china relationCHINA TIBET ISSUE

Latest News

വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവം; കേസെടുത്ത് പൊലീസ് | Police case registers in Vithura ambulance death

കരുത്ത് കാട്ടാൻ കൊമ്പൻ, ഇടിമുഴക്കമാകാൻ വേഴാമ്പൽ, രസിപ്പിക്കാൻ ചാക്യാർ; കെ.സി.എല്ലിൻ്റെ ഭാഗ്യചിഹ്നങ്ങൾ പുറത്തിറക്കി – kerala cricket league

പാലക്കാട് നയിക്കാൻ സുമലത; സിപിഐ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി | sumalatha-mohandas-becomes-the-first-cpi-woman-district-secretary

‘മതവൈരം ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പക്കരുത്’; വെള്ളാപ്പള്ളിയെ തള്ളി സിപിഐഎം | CPIM about controversy related to Vellapally Natesan’s statement

Corrections can be made in Aadhaar card for free.

ആധാർ പുതുക്കൽ; പേര് മാറ്റാനാവുക രണ്ടുതവണ മാത്രം!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.