കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ബെസ്റ്റാണ് കിവി പഴം. ഇത് കൂടാതെ വേറെയും നിരവധി ഗുണങ്ങൾ കിവി പഴത്തിനുണ്ട്. കുടലിന്റെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവർ തീർച്ചയായും ഒരു ദിവസം 2 കിവി പഴം കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. മലബന്ധം കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് കിവി പഴം. തൊലി കളഞ്ഞിട്ട് വേണം കിവി കഴിക്കാൻ.
കിവിയിൽ ധാരാളം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. രണ്ട് മുതൽ നാല് ഗ്രാം വരെ നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, കെ, ആന്റി ഓക്സിഡന്റുകളും അടങ്ങിയ കിവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ആക്ടിനിഡിൻ എന്ന എൻസൈമാണ്. ചുരുക്കം ചില ഭക്ഷണങ്ങളിൽ മാത്രമാണ് ഈ എൻസൈം ഉള്ളത്. ദഹനത്തിന് കൂടി സഹായിക്കുന്നതാണ് കിവി.
വയറു വേദന, ദഹനക്കേട്, തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് കിവി പഴം. ഇത് കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ബലം കൂട്ടാനും കിവി പഴം കഴിക്കുന്നതിലൂടെ സാധിക്കും. ഇതിൽ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. കിവി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കും. കിവിയിലെ ആന്റി ഓക്സിഡന്റുകൾ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.
ആന്റിഓക്‌സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുള്ള കിവി നല്ല ഉറക്കം കിട്ടാൻ സഹായിക്കും. വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ പ്രതിരോധശേഷി കൂട്ടാനും കിവി സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് കിവിയിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ ചർമ്മ സംരക്ഷണത്തിനും കിവി ബെസ്റ്റാണ്.