Kerala

പാലക്കാട് നയിക്കാൻ സുമലത; സിപിഐ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി | sumalatha-mohandas-becomes-the-first-cpi-woman-district-secretary

പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സുമലത സ്ഥാനത്തെത്തിയത്

സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോ​ഹൻദാസിനെ തെരഞ്ഞെടുത്തു. സിപിഐയുടെ സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് ജില്ലാ സെക്രട്ടറിയായി വനിത തെരഞ്ഞെടുക്കപ്പെടുന്നത്.

പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സുമലത സ്ഥാനത്തെത്തിയത്. 45 അം​ഗ ജില്ലാ കൗൺസിലും സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിള സംഘം ജില്ലാ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയാണ് സുമലത. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിയാണ്.

STORY HIGHLIGHT:  sumalatha-mohandas-becomes-the-first-cpi-woman-district-secretary