നിപയെ തുടര്‍ന്ന് പാലക്കാട് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച 18 വാര്‍ഡുകളിലെ നിയന്ത്രണവും നീക്കിയിരിക്കുകയാണ്.
കുമരംപുത്തൂര്‍, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലേയും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.
ജാഗ്രതയെ മുന്‍നിര്‍ത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാര്‍ഡുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.
കുമരംപുത്തൂര്‍ ചെങ്ങലീരി സ്വദേശി നിപ ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രദേശത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പന്ത്രണ്ടിനായിരുന്നു ചെങ്ങലീരി സ്വദേശിയായ 58കാരന്‍ മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് നിപ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം പുതിയ രോഗികളെയോ രോഗലക്ഷണങ്ങളോ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് നിയന്ത്രണം പിന്‍വലിച്ചത്. മേഖലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അനാവശ്യമായി കൂട്ടംകൂടരുതെന്നും നിര്‍ദേശമുണ്ട്.