india

3,500 കോടിയുടെ മദ്യ അഴിമതി; ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേയും കുറ്റപത്രം

3,200 കോടി രൂപയുടെ മദ്യ അഴിമതിക്കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡി കൈക്കൂലി വാങ്ങിയതായി കുറ്റപത്രം.  വിജയവാഡ കോടതിയിലാണ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ ജഗൻ മോഹൻ റെഡ്ഡിയും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും കേസിൽ ഇതുവരെ മുൻ മുഖ്യമന്ത്രിയെ പ്രതി ചേർത്തിട്ടില്ല.

2019 ജൂൺ മുതൽ 2024 മെയ് വരെ മദ്യ കമ്പനികൾക്കും വിതരണക്കാർക്കും അനുകൂലമായ മദ്യനയത്തിലൂടെ എല്ലാ മാസവും 50-60 കോടി രൂപ കോഴ വാങ്ങിയതായാണ് കണ്ടെത്തൽ. അതേസമയം, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് നടപടിയെന്ന് ആരോപിച്ച് ഞായറാഴ്ച, വൈഎസ്ആർസിപി ടിഡിപി സർക്കാരിനെതിരെ രംഗത്തെത്തി.

സമ്മർദ്ദത്തിലൂടെയും ഭീഷണിയിലൂടെയും ശേഖരിച്ച പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമച്ച കേസാണിതെന്നും വൈഎസ്ആർസിപി ആരോപിച്ചു. കേസിൽ പാർട്ടിയുടെ ലോക്‌സഭാ എംപി പി.വി മിഥുൻ റെഡ്ഡിയെ ആന്ധ്രാപ്രദേശ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Latest News