തൃശൂര്‍ പുതുക്കാട് ബാറിലെ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രന്‍ (61) ആണ് മരിച്ചത്. ആമ്പല്ലൂര്‍ സ്വദേശി പിടിയില്‍. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ പുതുക്കാട് മെഫെയര്‍ ബാറിലാണ് സംഭവം. ടച്ചിങ്‌സ് ഇല്ലാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം.
ടച്ചിങ്സ് ഭക്ഷണം പോലെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു.
തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് വിവരം. രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാന്‍ ഹേമചന്ദ്രന്‍ പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്.