ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.36 ഓടെയായിരുന്നു ഭൂകമ്പം ഉണ്ടായത്. അപകടങ്ങളോ നശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കിഷ്ത്വാറിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.