ഈ മുള്ളൻകൊല്ലിയിൽ വന്നാൽ ഇവിടുത്തെ കാഴ്ച്ചകൾ കണ്ടിട്ടേ പോകാവൂ.. കൊടുംകാടാണ് മൃഗങ്ങളുമുണ്ട്… ആയുധമെടുക്കുമ്പഴേ ആളും തരവും നോക്കി എടുക്കണം…. ഇന്ന് അവർക്ക് ഏറ്റവും സെയ്ഫ് ആയി ഒളിക്കാൻ പറ്റിയ സ്ഥലം ഈ കാടിനുള്ളിലാണ്. ഈ കാടുവിട്ട് അവർ പുറത്തുപോകാൻ പാടില്ല. ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രെയ്‌ലറിലെ ചില രംഗങ്ങളാണിത്.
തുടക്കം മുതൽ ഒരു മരണത്തിൻ്റെ ദുരുഹതകൾ നൽകിക്കൊണ്ട് ഒരു ക്രൈം ത്രില്ലർ സിനിമയായി ചിത്രത്തെ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ഈ ട്രെയ്‌ലറിലൂടെ പ്രകടമാകുന്നത്. ചിത്രം തികഞ്ഞ ക്രൈം ത്രില്ലറാണെന്ന് മനസ്സിലാക്കിത്തരുന്ന ഈ ട്രയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്ഷനും, ആട്ടവും പാട്ടുമൊക്കെയായി ഒരു ക്ലീൻ എൻ്റർടൈനർ സിനിമ പ്രേക്ഷകർക്കു മുന്നിലെത്തിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ.
ജൂലൈ പത്തൊമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഫോറം മാളിൽ ജനപ്രതിനിധികളായ ഹൈബി ഈഡൻ എം.പി. ചാണ്ടി ഉമ്മൻ എം.എൽ എ എന്നിവരുടെയും പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടേയും സാന്നിദ്ധ്യത്തിൽ ആഭിനേതാക്കളും, അണിയറപ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരുമൊക്കെ തിങ്ങി നിറഞ്ഞ ഒരു സദസ്സിൽ വച്ചാണ് ട്രയിലർ പ്രകാശന കർമ്മം നടത്തിയത്. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കൃഷ്ണയാണ് ഈ ചിത്രം നിർമിക്കുന്നത്.
ബിഗ് ബോസിലെ മിന്നും താരമായി മാറി, പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമായി മാറിയ അഖിൽ മാരാറാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുള്ളൻകൊല്ലി എന്ന മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ് ഈ ചിത്രത്തിലൂട നിവർത്തുന്നത്.
അഖിൽ മാരാർക്കു പുറമേ ബിഗ് ബോസ് താരമായ അഭിക്ഷേക് ശ്രീകുമാർ, ജോയ് മാത്യു,,ജാഫർ ഇടുക്കി, കോട്ടയം നസീർ, കോട്ടയം രമേഷ്. നവാസ് വള്ളിക്കുന്ന്, ആലപ്പി ദിനേശ്, സെറീനാ ജോൺസൺ, കൃഷ്ണ പ്രിയാ, ലഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷബിൻ ,ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയകുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അൻസിൻ സെബിൻ ,ആസാദ് എന്നിവരും പ്രധാന താരങ്ങളാണ്.
കോ – പ്രൊഡ്യൂസേർസ് – ഉദയകുമാർ, ഷൈൻദാസ്. മാർക്കോമ്പിനിമയിലൂടെ ആക് ഷന് വേറിട്ട അനുഭവം പകർന്ന കലൈകിംങ്സ്റ്റത്താണ് ഈ ചിത്രത്തിൻ്റെ ആക് ഷൻ ഒരുക്കുന്നത്. ട്രയിലർ കട്ട്- ഡോൺ മാക്സ്, ഗാനങ്ങൾ -വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്ട്, സംഗീതം. ജെനീഷ് ജോൺ, സാജൻ. കെ.റാം, പശ്ചാത്തല സംഗീതം സാജൻ.കെ.റാം, ഛായാഗ്രഹണം – എൽബൻ കൃഷ്ണ, എഡിറ്റിംഗ് -രജീഷ് ഗോപി, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും – ഡിസൈൻ സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് എസ് പ്രജീഷ്, സ്രാഗർ ), അസ്സോസ്സിയേറ്റ് ഡയറക്ടർ – ബ്ലസൻ എൽസ്, ഡിസൈൻ- യെല്ലോ ടുത്ത്, പ്രൊഡക്ഷൻ കൺ ട്രോളർ ആസാദ് കണ്ണാടിക്കൽ, പിആർഒ- വാഴൂർ ജോസ്.