21 മാസമായി ഗാസയില്‍ തുടരുന്ന യുദ്ധത്തിനിടെ വീണ്ടും സഹായ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ആക്രമണം. 85 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഭക്ഷണം വാങ്ങാനെത്തിയവരാണ് ഇസ്രയേല്‍ ക്രൂരതയ്ക്കിരയായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതിനിടെ ഇസ്രയേല്‍ സൈന്യം മധ്യ ഗാസയില്‍ ഒഴിവാക്കല്‍ ഉത്തരവ് നല്‍കിയിരുന്നു. ഈ മേഖലയില്‍ ഇതുവരെ ഇസ്രയേല്‍ സേന ആക്രമണം ആരംഭിച്ചിരുന്നില്ല. രാജ്യാന്തര സംഘടനകള്‍ ഈ മേഖലയില്‍ സഹായങ്ങള്‍ എത്തിച്ച് വരികയായിരുന്നു. നിരവധി ഓഫീസുകള്‍ക്ക് ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.