വർഷകാല പാർലമെന്റ് സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം.പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്സഭാ നടപടികൾ ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങുകയായിരുന്നു.മുദ്രാവാക്യം ഉയർത്തരുതെന്നും, പ്രതിഷേധക്കാർ പുറത്തുപോകണമെന്നും സ്പീക്കർ ഓം ബിർള ആവശ്യപ്പെട്ടു. സഭയിലുള്ളവർ ചട്ടവും മര്യാദയും പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.പാർലമെന്റ് സമ്മേളനത്തിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു..സി.സദാനന്ദൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ, മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ.