അണ്ണാ ഡി.എച്ച്.ആര്‍.എമ്മിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത്. 24ന് കൊട്ടാരക്കര ഡി.എച്ച.ആര്‍.എം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓപീസില്‍ പതാക ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 25ന് പ്രതിനിധി സമ്മേളനവും പുതിയ കമ്മിറ്റിയും ഭാരവാഹികളെയും തീരഞ്ഞെടുക്കലും നടക്കും. 26ന് ശക്തി പ്രകടനത്തോടെ സമ്മേളനത്തിന്റെ സമാപനം. കൊല്ലം ആശ്രാമം മൈതാനിയില്‍ നിന്നും പീരങ്കി മൈതാനിയിലേക്കാണ് പ്രകടനം. സമാപന സമ്മേളനം യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നിര്‍വഹിക്കും.
അണ്ണാ ഡി.എച്ച്.ആര്‍.എം ജനറല്‍ സെക്രട്ടറി സജികൊല്ലം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയും, ഡി. രവികുമാര്‍ എം.പി(വി.സികെ. സമിഴ്‌നാട്), കെ.പി.സി.സി എക്‌സ്യിക്യൂട്ടീവ് അംഗം ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും. വേദിയില്‍ ഡി.എച്ച്.ആര്‍.എം സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര സ്വാഗതം പറയും. വിവിധ സംഘടനകളുടെ നേതാക്കള്‍ ആശംസകളും അര്‍പ്പിക്കും. പ്രൗഢഗംഭീരമായ സമാപന സമ്മേളന വേദിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തന രംഗത്ത് രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ അന്വേഷണം ന്യൂസ് എഡിറ്റര്‍ എ.എസ്. അജയ്‌ദേവിനെ ആദരിക്കും.
CONTENT HIGH LIGHTS;Investigation News Editor A.S. Ajaydev to be honoured: Anna DHRM Party’s 5th state conference; to be held at Kollam Peerangi Maidan on 26th