രാജ്യസഭാംഗമായി സി സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്‌തു. മലയാളത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍ അദ്ദേഹത്തിന്‍റെ സേവനങ്ങളെ പ്രശംസിച്ചു. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു. സദാനനന്ദനെ നാമനിര്‍ദ്ദേശം ചെയ്ത സമയത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും സത്യ പ്രതിജ്ഞ വേളയില്‍ സഭയില്‍ ആരും എതിര്‍ ശബ്ദം ഉയര്‍ത്തിയില്ല. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സദാനന്ദന്‍ ഉള്‍പ്പെടെ നാലുപേരെയാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നാമനിര്‍ദേശമുള്ളത്. മുൻവിദേശകാര്യമന്ത്രി ഹർഷ വര്‍ധൻ സൃംഗ്ല, മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നികം, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.