ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ക്യാബേജ്. കല്ല്യാണ സദ്യയിൽ വിളമ്പുന്ന അതെ രുചിയിൽ സ്വാദിഷ്ടമായ ക്യാബേജ് തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- കാബേജ് – 300 ഗ്രാം
- ചെറിയ ഉള്ളി – 10 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 2 തണ്ട്
- നാളികേരം ചിരകിയത് – 1/2 കപ്പ്
- ഉപ്പ് -1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- കടുക് – 3/4 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 3/4 ടീസ്പൂൺ
- വറ്റൽ മുളക് – 2 എണ്ണം
തയ്യാറാക്കുന്ന വിധം
കാബേജ് പൊടിയായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ച് ചേർക്കുക. ശേഷം ഇതിലേക്ക് കറിവേപ്പിലയും നാളികേരം ചിരകിയതും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ചേർത്ത്. ഇതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച്. യോജിപ്പിച്ച് വെച്ചിരിക്കുന്ന കാബേജ് ചേർക്കുക. തുറന്നു വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കാം. കാബേജ് തോരൻ തയ്യാർ.
STORY HIGHLIGHT : Cabbage Thoran