Recipe

കുട്ടികളെ കൈയിലെടുക്കാൻ ഷാർജ ഷേക്ക് തയ്യാറാക്കി നൽകിയാലോ – sharjah shake

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നാണ് ഷേക്ക് ഐറ്റംസ്. വളരെ വേഗം തയാറാക്കാൻ പറ്റുന്ന ഷാർജ ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകൾ

  • പാൽ – 2 കപ്പ്
  • ഞാലിപ്പൂവൻ പഴം – 3 എണ്ണം
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • ബൂസ്റ്റ് – 1 ടേബിൾ സ്പൂൺ
  • കശുവണ്ടി – 7-8 എണ്ണം

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജ്യൂസറിൽ തണുപ്പിച്ച് കട്ടിയാക്കിയെടുത്ത പാൽ, പഴം, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് പകർന്ന് ബൂസ്റ്റ് ചെറി എന്നിവ വച്ച് വേണമെങ്കിൽ അലങ്കരിച്ച് എടുക്കാം.

STORY HIGHLIGHT : sharjah shake