Recipe

ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ് തയ്യാറാക്കിയാലോ – pomegranate juice

മാതളമെന്നും മാതളനാരങ്ങയെന്നും അനാർ എന്നുമെല്ലാം വിളിക്കുന്ന ഈ ഫലം അടിപൊളിയാണ്. ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന മാതള ജ്യസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകൾ

  • മാതള നാരങ്ങ – 2 എണ്ണം
  • ചെറുനാരങ്ങ നീര് – 1 ടേബിൾസ്പൂൺ
  • വെള്ളം – 1/ 2 കപ്പ്
  • പഞ്ചസാര
  • ഐസ് ക്യൂബ്സ്

തയ്യാറാക്കുന്ന വിധം

മാതള നാരങ്ങ അല്ലികൾ മിക്സിയുടെ ജാറിലേക്ക് ഇട്ട്. ചെറുനാരങ്ങാ നീരും ആവശ്യത്തിന് പഞ്ചസാരയും ഐസ് ക്യൂബ്സും വെള്ളവും ചേർത്ത് മാതളത്തിന്റെ കുരു അരയാത്ത വിധത്തിൽ അടിച്ചെടുക്കണം. അരിച്ചെടുത്ത ശേഷം കുടിക്കാം.

STORY HIGHLIGHT : pomegranate juice