തമിഴ് നടൻ ശിവ പ്രധാന കഥാപാത്രമായെത്തി റാം സംവിധാനം ചിത്രമായ ‘പറന്ത് പോ’ ഒ.ടി.ടിയിലേക്ക്. ചിത്രത്തിൽ ഗ്രേസ് ആന്റണി, അജു വർഗീസ്, മിഥുൽ റയാൻ, അഞ്ജലി, വിജയ് യേശുദാസ് എന്നിവർ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് നാലിനായിരിക്കും ഒ.ടി.ടി സ്‍ട്രീമിങ്. ജിയോ ഹോട്‍സ്റ്റാറിലൂടെ ചിത്രം കാണാവുന്നതാണ്.
ചിത്രത്തിന്‍റെ രചനയും റാം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഗ്രേസ് ആന്‍റണിയുടെ അരങ്ങേറ്റ തമിഴ് ചിത്രമാണ് പറന്ത് പോ. തമിഴ് സിനിമയിൽ അഭിനയിക്കുക എന്നത് ഒരു സാംസ്കാരിക ആഘാതമായിരുന്നില്ല. എന്നാലും രണ്ട് ഇൻഡസ്ട്രികളിലും ഷൂട്ടിങ്ങിന്റെ ഷെഡ്യൂളൊക്കെ വ്യത്യാസമുണ്ട്. കേരളത്തിലാണെങ്കിൽ മുപ്പത് ദിവസത്തെ ഷൂട്ടാണ് പറഞ്ഞിരിക്കുന്നതെങ്കിൽ അത് 28 ദിവസം കൊണ്ട് തീരും. പക്ഷേ തമിഴിൽ അങ്ങനെയല്ല, നീണ്ടു പോകും. പറന്ത് പോ എന്റെ ആദ്യത്തെ തമിഴ് ചിത്രമായതിനാൽ എനിക്കൊരല്പം വിചിത്രമായി തോന്നി. പക്ഷേ ഷൂട്ടിങ്ങൊക്കെ വളരെ രസകരമായിരുന്നു എന്ന് ഗ്രേസ് ആന്റണി പറഞ്ഞിട്ടുണ്ട്.
54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. പറന്ത് പോയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. കട്രത് തമിഴ് മുതല്‍ പേരന്‍പ് വരെ നാല് ചിത്രങ്ങളാണ് റാം സംവിധാനം നിർവഹിച്ച് മുന്‍പ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. ജൂലൈ നാലിനാണ് പറന്ത് പോ തിയറ്ററിലെത്തിയത്.