India

ആരോഗ്യപ്രശ്നങ്ങൾ; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു | vice-president-jagdeep-dhankhar-resigns

അഭിമാനത്തോടെ പടിയിറങ്ങുന്നുവെന്നാണ് ജഗ്ദീപ് ധൻകർ രാജി കത്തിൽ കുറിച്ചത്

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാജികത്തിന്റെ പകർപ്പ് രാഷ്ട്രപതിക്ക് കൈമാറി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്.

”അഭിമാനത്തോടെ പടിയിറങ്ങുന്നുവെന്നാണ് ജഗ്ദീപ് ധൻകർ രാജി കത്തിൽ കുറിച്ചത്. രാഷ്ട്രപതി നൽകിയ പിന്തുണയ്ക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണ്, തന്റെ ഭരണകാലത്ത് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു ജഗ്ദീപ് ധൻകർ കത്തിൽ പറഞ്ഞു.

STORY HIGHLIGHT :   vice-president-jagdeep-dhankhar-resigns