Food

നാലുമണിച്ചായക്ക് ഈ അലഹാരം തയ്യാറാക്കിനോക്കൂ…

നാലുമണി ചായക്ക് എന്നും ഒരുപോലെയാണോ പലഹാരം തയ്യാറാക്കുന്നത്? എങ്കിൽ ഇന്നൊരല്പം വ്യത്യസ്തമായി ഒരു പലഹാരം ഉണ്ടാക്കിയാലോ? രുചികരമായ ഇടിമുട്ട റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • മുട്ട-6 എണ്ണം
  • മുളകുപൊടി– ഒരു ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി–ഒരു ടീ സ്പൂൺ
  • ഗരം മസാല പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി– 1/4 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഓരോ മുട്ടയും പൊട്ടിച്ച് ഇഡ്ഡലി തട്ടിൽ കലങ്ങാതെ ഒഴിച്ച് ഇഡ്ഡലി പോലെ 10 മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. മുട്ട ഒഴിക്കുന്നതിനു മുന്‍പ് ഇഡ്‍ഡലിത്തട്ടിൽ കുറച്ച് എണ്ണ പുരട്ടണം. അതു തണുത്ത ശേഷം തട്ടിൽ നിന്ന് ഇളക്കി എടുക്കുക. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കുരുമുളകുപൊടിയും 1/2 ടീസ്പൂൺ ഗരം മസാല പൊടിയും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും കൂട്ടി ചേർത്ത് പേസ്റ്റ് രൂപത്തിൽ മസാല തയാറാക്കുക. ഈ മസാല വേവിച്ചെടുത്ത മുട്ടയിൽ നല്ലപോലെ പുരട്ടി കുറച്ചു നേരം വയ്ക്കണം. വെളിച്ചെണ്ണ ചൂടാക്കി മീൻ പൊരിക്കുന്ന പോലെ പൊരിച്ചെടുക്കുക. ഇടിമുട്ട റെഡി.

Latest News