മധുരം കഴിക്കാൻ ഇഷ്ടമാണോ? എങ്കിൽ ഈ ഐറ്റം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും. രുചികരമായി തയ്യാറാക്കാവുന്ന ചോക്ലേറ്റ് കുനാഫ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അവ്ൻ 1800C ൽ ചൂടാക്കിയിടുക. കുനാഫ മാവ് ഒരു പാത്രത്തിലാക്കി അതിൽ വെണ്ണ ചേർത്തു നന്നായി യോജിപ്പിക്കുക. മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. ഇത് ഏകദേശം കുറുകിയ ശേഷം അടുപ്പിൽ നിന്നു മാറ്റണം. ബേക്കിങ് പാനിൽ കുനാഫയുടെ മാവിന്റെ പകുതി അമർത്തി വച്ച ശേഷം അതിനു മുകളിൽ പാൽ മിശ്രിതം ഒഴിച്ച് ചീസ് വിതറുക.
ഇതിനു മുകളിൽ ബാക്കി മാവ് അമർത്തി വച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–30 മിനിറ്റ് ബേക്ക് ചെയ്യണം. ഗോൾഡൻ നിറമാകുന്നതാണ് പാകം. പഞ്ചസാര വെള്ളം ചേർത്തു ചെറുതീയിൽ വച്ചു നന്നായി തിളപ്പിച്ച ശേഷം നാരങ്ങാനീര് ചേർക്കുക. ഇത് അഞ്ചു മിനിറ്റ് അടുപ്പിൽ വച്ച് സിറപ്പാക്കി എടുക്കണം. കുക്കിങ് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്തെടുത്തു ഗണാശ്ശേ ഉണ്ടാക്കി എടുക്കണം. തയാറാക്കിയ കുനാഫയിൽ സിറപ്പ് ഒഴിച്ച് ചോക്ലേറ്റ് ഗണാശ്ശേ മുകളിൽ ഒഴിച്ച് ടൂതു പിക്കു കൊണ്ട് നമുക്കിഷ്ടമുള്ള രീതീയിൽ അലങ്കരിച്ചു വിളമ്പാം.