അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. രാവിലെ 9. 20 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതീക ശരീരത്തില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മുഖ്യമന്ത്രിമാരും മന്ത്രിമാരും അന്താഭിവാദ്യം അര്‍പ്പിച്ചു. ചീഫ് സെക്രട്ടറിയും മുന്‍ ചീഫ് സെക്ട്രറിമാര്‍, പൊലീസ് ഡി.ജി.പിയുടെ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടക്കുക.
വിഎസിന്റെ ഭൗതിക ശരീരം വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അദദേഹത്തിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇന്നത്തെ ദിവസം അവധിയാണ്. ദുഃഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ വിഎസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും തിരഞ്ഞെടുപ്പുകളും അഭിമുഖങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. ഇന്ന് ഉച്ചയോടെ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രി ഒമ്പത് മണിയോടെ ആലപ്പുഴയിലെ വസതിയില്‍ ഭൗതികശരീരം എത്തിക്കും.
ബുധനാഴ്ച രാവിലെ ഒമ്പത് മണി വരെ വിഎസിന്റെ മൃതദേഹം ആലപ്പുഴയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 10 മണിയോടെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 11 മുതല്‍ മൂന്ന് മണി വരെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലു മണിയോടെ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിക്കും.
പൊതുദര്‍ശനത്തിന്റെ ഭാഗമായി ബീച്ചില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, വിഎസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ എത്തിച്ചു. പൊതുദര്‍ശനം ഇപ്പോഴും തുടരുകയാണ്. നിരവധി പേരാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തുന്നത്. അര്‍ധരാത്രിയില്‍ മകന്‍ അരുണ്‍കുമാറിന്റെ വസതിയിലേക്ക് വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകും.
CONTENT HIGH LIGHTS; Last rites for VS at Secretariat Durbar Hall: Unstoppable flow of people; Comrades chanting slogans and carrying roses; Official public viewing till afternoon, then a mourning procession to his birthplace