Kerala

ജനങ്ങൾക്കൊപ്പം നിന്ന നേതാവ്; വി എസിനെ അനുസ്മരിച്ച് ശശി തരൂർ എം പി

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ശശി തരൂർ എം പി. വി എസിൻ്റെ വിയോഗത്തിൽ ജനങ്ങളുടെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ താനും പങ്കുചേരുന്നുവെന്ന് ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

‘ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവും, മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവ്. ജനപക്ഷ കമ്മ്യൂണിസ്റ്റ്. എല്ലാ ജനകീയ സമരങ്ങളുടെയും അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യാ ചൈനാ യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്മ്യൂണിസ്റ്റായിരുന്നു വി എസ്. ജനലക്ഷങ്ങളുടെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.ആദരാഞ്ജലികൾ.’ ശശി തരൂർ കുറിച്ചു.

Latest News