മലയാള സിനിമാ താരങ്ങളിൽ ഇന്നും ഗ്രാമീണ തനിമയൊത്തിണങ്ങിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെ എത്തിയ താരം സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നടി. ഹെയർ സ്റ്റെെലിസ്റ്റുമാരായ സജിത്ത്, സുജിത്ത് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് അനുശ്രി പറയുന്നത്. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീയുടെ തുറന്നു പറച്ചിൽ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
സങ്കടവും സന്തോഷവും ഇൻസെക്യൂരിറ്റികളും പ്ലാനുകളും എല്ലാം സജിത്തിനോടും സുജിത്തിനോടും പറയാറുണ്ട്. ആ ലോൺ എടുക്കണോ ഗോൾഡ് പണയം വെക്കണോ കിഡ്നി കൊടുക്കണോ തുടങ്ങി എല്ലാം ഇരുവരോടും സംസാരിക്കാറുണ്ടെന്നും അനുശ്രീ ചിരിയോടെ പറഞ്ഞു. വീട് പണിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തവരാണ് സജിത്തും സുജിത്തും. നിലവിലും ലോണുകൾ ഉണ്ട്.
നിങ്ങളൊക്കെ വിചാരിക്കുന്നതിന്റെ അപ്പുറമാണ്. രണ്ട് കിഡ്നിയുണ്ട്, ഒരു കിഡ്നി മതിയല്ലോ എന്ന് കഴിഞ്ഞ ദിവസം കൂടി പറഞ്ഞതാണ്. നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല. മുഴുവൻ ലോണിൻമേലുള്ള കളിയാണ് നടക്കുന്നത്. സിനിമാ രംഗത്തേക്ക് വന്ന കാലത്ത് നാട്ടിലെ ചില ആളുകൾ തെറ്റായി പലതും സംസാരിച്ചിരുന്നു. വളരെ വിഷമം തോന്നുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ആരുടെ അടുത്താണ് ഇത് പറയേണ്ടതെന്ന് അറിയില്ല. പറയാൻ ആകെയുണ്ടായിരുന്ന ആൾ ലാൽ ജോസ് സാറായിരുന്നു. സങ്കടം വരുമ്പോൾ അദ്ദേഹത്തെ വിളിച്ച് കരയും. വീട്ടിൽ വെച്ച് കരഞ്ഞാൽ ഇത്രയും സങ്കടമാണെങ്കിൽ നീ പോകേണ്ടെന്ന് പറയും. അതിനാൽ ലാൽ ജോസ് സാറോടാണ് അന്ന് താനെല്ലാം സംസാരിച്ചിരുന്നത്.
content highlight: Actress Anusree