Food

രുചികരമായി ഒരു വെറൈറ്റി ഹൽവ ഉണ്ടാക്കിയാലോ?

മധുരപ്രിയർ ആണോ നിങ്ങൾ? എങ്കിൽ വായിലിട്ടാൽ അലിഞ്ഞുപോകുന്ന തേങ്ങാ ഹല്‍വ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • തേങ്ങാപ്പാൽ- 1 കപ്പ്
  • കോൺഫ്ലോർ- 2 ടേബിൾസ്പൂൺ
  • വെള്ളം- 1/4 കപ്പ്
  • പഞ്ചസാര- 3/4 കപ്പ്
  • നെയ്യ്- 2 ടേബിൾസ്പൂൺ
  • കശുവണ്ടി- 10

തയ്യാറാക്കുന്ന വിധം

കോൺഫ്ലോർ എടുത്ത് അതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം. ശേഷം പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം. തേങ്ങാപ്പാലും കോൺഫ്ലോറും യോജിപ്പിച്ചത് ഇതിലേയ്ക്ക് ഒഴിക്കുക. വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക. കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.