Food

റവ വെച്ച് കഞ്ഞി ഉണ്ടാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്! എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ഇന്നൊരല്പം വ്യത്യസ്തമായി ഒരു കഞ്ഞി ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന റവ കഞ്ഞി തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • റവ – ഒരു കപ്പ്
  • പാൽ – ഒരു കപ്പ്
  • വെള്ളം – ആവശ്യത്തിന്
  • പഞ്ചസാര – ആവശ്യത്തിന്
  • ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ റവ എടുക്കുക. അതിലേക്ക് പാൽ, വെള്ളം എന്നിവ ആവശ്യത്തിന് ഒഴിച്ച് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം അടുപ്പത്ത് വെക്കുക.തീ കുറച്ച് വെച്ച് ഇടയ്ക്കിടെ ഇളക്കുക. റവ നന്നായി വെന്ത് വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർക്കുക. കഞ്ഞി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.

Latest News