Food

രാവിലെ പുട്ടിനൊപ്പം കഴിക്കാൻ ഒരു അടിപൊളി ചെറുപയർ കറി ആയാലോ?

രാവിലെ പുട്ടിനൊപ്പം കഴിക്കാൻ ഒരു അടിപൊളി ചെറുപയർ കറി ആയാലോ? വളരെ എളുപ്പത്തിൽ ചെറുപയർ കറി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചെറുപയർ – ഒരു കപ്പ്
  • തക്കാളി – ഒന്ന്
  • ഉള്ളി – ഒന്ന്
  • കടുക് – 1/4 ടീസ്പൂൺ
  • വറ്റൽ മുളക് – രണ്ടെണ്ണം
  • പച്ചമുളക് – രണ്ടെണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • മുളക് പൊടി – ടീസ്പൂൺ
  • മല്ലിപ്പൊടി – ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ടീസ്പൂൺ
  • ഗരം മസാല – ടീസ്പൂൺ
  • വെളുത്തുള്ളി – അഞ്ച് അല്ലികൾ
  • ഇഞ്ചി – ഒരു ചെറിയ കഷ്‌ണം
  • ആവശ്യത്തിന് ഉപ്പും വെള്ളവും

തയ്യാറാക്കുന്ന വിധം

രാത്രി വെള്ളത്തിലിട്ട് കുതിരാൻ വെച്ച ചെറുപയറും ഉപ്പും 2 കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ ഇട്ട ശേഷം നാല് വിസിലുകൾ അടിക്കുന്നത് വരെ കാത്ത് നിൽക്കുക. ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഇതിൽ കടുകും വറ്റൽ മുളകും ഇട്ട് പൊട്ടിച്ച് ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ഉള്ളി കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുണം. ശേഷം എല്ലാ മസാലകളും ചേർത്ത് വഴറ്റുക. അതിന് ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റണം. ശേഷം വേവിച്ചെടുത്ത ചെറുപയറും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് അഞ്ചുമിനിറ്റോളം നേരം കുക്ക് ചെയ്ത് എടുക്കുക.