അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി അന്തരിച്ച മുൻ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി, വി എസ് അച്യുതാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അനുശോചനം രേഖപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. “സ്മൃതികളിൽ വിലമതിക്കപ്പെടുന്ന ഈ മുഖങ്ങൾ ചരിത്ര പാതകൾ തിരിച്ചറിയുന്നവർക്കുള്ള പാഠപുസ്തകമാണ്. മൂന്നു ജനഹൃദയങ്ങൾ“- എന്നാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചത്.