കേരളത്തിന്റെ വിപ്ലവസൂര്യൻ അ്സ്തമിച്ചു. പതിനേഴാം വയസ്സുമുതൽ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വി എസ് 101ആം വയസ്സിൽ ഈ ലോകത്തോട് വിടപറയുമ്പോൾ കേരളക്കരയാകെ ഒരു പോലെ തേങ്ങുകയാണ്. പ്രായഭേദമന്യേ വി എസിനു ആരാധകർ ഏറെയാണ്. കൊച്ചുകുട്ടികൾക്ക് വരെ പ്രീയപ്പെട്ട വിപ്ലവസൂര്യൻ ഇന്ന് ലോകത്തോട് വിടപറയുമ്പോൾ വിഎസ്-വസുമതി ദമ്പതികള്‍ ഒരുമിച്ചുള്ള ജീവിതം അമ്പത്തിയെട്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
വിവാഹത്തോടു താല്‍പര്യമില്ലായിരുന്ന വിഎസ്, ഒടുവില്‍ തന്റെ രാഷ്ട്രീയ ഗുരുവായ എന്‍ സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് അതിനു തയാറായത്. വിവാഹ സമയത്ത് വി എസിനു 43 -ഉം വസുമതിക്ക് 29 -ഉം ആയിരുന്നു പ്രായം. ഒരു ആഡംബരങ്ങളുമില്ലാതെ, പരസ്പരം മാലയിട്ട് അവര്‍ ജീവിതത്തിലേക്ക് കാൽവച്ചു. ചടങ്ങ് കഴിഞ്ഞു നേരെ സഹോദരിയുടെ വീട്ടിലേക്ക് പോയി. വാടകവീട്ടിലായിരുന്നു അന്നത്തെ രാത്രി തങ്ങിയത്.
വാടകവീട്ടില്‍ പുതിയ ജീവിതത്തിനു തുടക്കം കുറിക്കുമ്പോൾ കഞ്ഞിവയ്ക്കാന്‍ ചട്ടിയും കലവും മുതല്‍ അരിസാമാനങ്ങള്‍ വരെ കണ്ടെത്തേണ്ടതു ചുമതല കല്യാണപ്പെണ്ണിന്റെതായി. പിറ്റേന്നു നേരം പുലര്‍ന്നപ്പോള്‍ പുതുമണവാളന്‍ മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടി കയറി. കേരള രാഷ്ട്രീയത്തില്‍ പിന്നീടങ്ങോട്ട് വിഎസ് എന്ന വ്യക്തിപ്രഭാവം ദിനംപ്രതി തിളങ്ങിക്കൊണ്ടിരുന്നു.
രാഷ്ട്രീയ താല്‍പര്യമൊന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു വസുമതി. സഖാവിനെ സ്‌നേഹിച്ചും പരിചരിച്ചും നിഴല്‍ പോലെ അമ്പത്തിമൂന്ന് വര്‍ഷങ്ങളായി അവര്‍ കൂടെത്തന്നെയുണ്ടായിരുന്നു. ആഡംബരങ്ങളും ആഘോഷങ്ങളും ഇല്ലാതെയാണ് ഓരോ വിവാഹവാര്‍ഷികങ്ങളും കടന്നു പോയത്. സന്തോഷ സൂചകമായി എല്ലാവര്‍ക്കും പായസം നല്‍കും, അത്രമാത്രം. കഴിഞ്ഞ ജൂലൈ 18 -ഉം അങ്ങനെ തന്നെയാണ് കടന്നുപോയത്.
വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിലെ അനുകൂല പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം നിഴൽ പോലെ അവർ കൂടെ നിന്നു. വസുമതി 1991-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു.
content highlight: Comrade VS