Food

ആപ്പിൾ കൊണ്ടൊരു കിടിലൻ അച്ചാർ ഉണ്ടാക്കിയാലോ?

വളരെ എളുപ്പത്തിൽ ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കിയാലോ? ആപ്പിൾ കൊണ്ട് ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • രണ്ട് പച്ച ആപ്പിൾ – (തൊലികളയാതെ ചെറുതായി അരിഞ്ഞത്)
  • നല്ലെണ്ണ – ആവശ്യത്തിന്
  • കടുക് – 1 സ്പൂൺ
  • ഉലുവ – 1 സ്പൂൺ
  • ഇഞ്ചി – 2 സ്പൂൺ (ചെറിയ കഷ്ണങ്ങളാക്കിയത്)
  • വെളുത്തുള്ളി – 2 സ്പൂൺ
  • പച്ചമുളക് – 4 എണ്ണം (ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – 1 സ്പൂൺ
  • മുളകുപൊടി – 2 സ്പൂൺ
  • കാശ്മീരി മുളകുപൊടി – 2 സ്പൂൺ
  • കായപ്പൊടി – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വിനാഗിരി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ച ആപ്പിൾ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കടുക്, ഉലുവ എന്നിവ ചേർത്ത് പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് ആപ്പിൾ കഷ്ണങ്ങളും ഉപ്പും ചേർത്ത് ഇളക്കുക. ആപ്പിൾ വാടി തുടങ്ങുമ്പോൾ വിനാഗിരി ചേർത്ത് ഇളക്കുക. ശേഷം തീ അണച്ച് തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം, ഈർപ്പമില്ലാത്ത കുപ്പിയിൽ സൂക്ഷിക്കുക.