മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രിയങ്കാ ഗാന്ധി. വി എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. കുടുംബത്തെയും വി എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പ്രിയ സഖാവിനെ ഒരുനോക്കുകാണാൻ ദർബാർ ഹാളിലേക്ക് ജനം ഒഴുകുകയാണ്. ഇനി വി എസ് ഇല്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് പലരും. അലകടലാലെത്തിയ ജനക്കൂട്ടത്തിൽ ഏഴുവയസുകാരിയുണ്ട്, എഴുപതും എൺപതും പിന്നിട്ടവരുണ്ട്. വിഎസ് ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവുന്നില്ല പലർക്കും. വിഎസിന്റെ നിഴലായി നടന്നവരും വി എസ് പല കാലങ്ങളിലായി ചേർത്തുപിടിച്ചവരും തേങ്ങലടക്കാൻ പാടുപെടുന്നതാണ് ദർബാർ ഹാളിൽ കാണാൻ കഴിയുന്നത്.