ഉണ്ണിയപ്പം തയ്യാറാക്കാൻ ഇനി ബുദ്ധിമുട്ടേണ്ട, വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം… ദോശ മാവ് കൊണ്ട് നല്ല രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം.. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ദോശമാവ് – ഒന്നരക്കപ്പ്
- ഗോതമ്പ് പൊടി – അര കപ്പ്
- തേങ്ങ ചിരകിയത് – ഒരു കപ്പ്
- ശർക്കരപാനി – മധുരത്തിന്
- നെയ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നരക്കപ്പ് ദോശമാവിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേർത്ത് നന്നായി ഇളക്കാം. ശേഷം ചിരകിയ തേങ്ങാ നെയ്യിൽ വറുത്ത് കോരം. ഇത് ഇളക്കി വെച്ചിരിക്കുന്ന മാവിലേക്ക് ചേർത്ത് ഇളക്കുക. ശേഷം മധുരത്തിന് ആവശ്യമായ ശർക്കരപാനി ചേർത്ത് ഇളക്കുക. നല്ലോണം ഇളക്കി ഉണ്ണിയപ്പം പരുവത്തിനു മാവ് ആക്കിയെടുക്കുക. ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ നെയ്യും എണ്ണയും ചേർത്ത് ഒഴിച്ചു വറുത്തു കോരുക.