സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ കാട്ടിൽ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണം ഉണ്ടായത് കാടിനുള്ളിൽ വെച്ചാണ്. ഇന്നലെയാണ് കാടിനുള്ളിലേയ്ക്ക് പോയത്. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാരും വനം വകുപ്പും ആർ ആർ ടി സംഘവും നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രണ്ടു മാസങ്ങൾക്കു മുൻപും കാട്ടാന ആക്രമണത്തിൽ ഈ മേഖലയിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.