സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വി.എസ് അച്യുതാനന്ദന്റെ ഭൗതീക ശരീരം ഉച്ചവരെ പൊതു ഗര്‍ശനത്തിനു വെച്ച ശേഷം വിലാപ യാത്രയായി ആലപ്പുഴയിലേക്കു കൊണ്ടു പോകും. ഇതിനായി കെ.എസ്.ആര്‍.ടി.സി ബസാണ് ഒരുക്കിയിരിക്കുന്നത്. അതും എ.സി ലോ ഫോളോര്‍ ബസ്. മുഖ്യമന്ത്രിമാരായി ഇരുന്നവരുടെയും, കേരളത്തിലെ പ്രധാനപ്പെട്ട വ്യക്തികളുടെയം ഭൗതീക ശരീരം സ്വന്തം നാടുകളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി. കേരളത്തിന്റെ സ്വന്തം വണ്ടി അണിയിച്ചൊരുക്കിയാണ് വിലാപയാത്രയായി പോകുന്നത്. ഇ.കെ. നായനാരുടെ ഭൗതീക ശരീരം കണ്ണൂരിലേക്കു കൊണ്ടു പോയതും, കെ. കരുണാകരന്റെ ഭൗതീകശരീരം കൊണ്ടു പോയതും, സര്‍ക്കാര്‍ ബസിലാണ്.
ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൗതീക ദേഹം കൊണ്ടു പോയതും ബസില്‍ തന്നെ. ഇപ്പോള്‍ വി.എസിന്റെ ഭൗതീക ശരീരവും കൊണ്ടു പോകുന്നത് ബസില്‍. ആലപ്പുഴ വരെയാണ് പോകേണ്ടത്. വി.എസിന്റെ വീട്ടില്‍ നിന്നും ഇന്നു രാവിലെ ഭൗതീക ശരീരം സെക്രട്ടേറിയറ്റിലേക്ക് എത്തിച്ചത് ആംബുലന്‍സിലാണ്. ഇവിടെ നിരവധി പേരാണ് വി.എസിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ പുറത്ത് നീണ്ട നിരയാണുള്ളത്. എപ്പോള്‍ കണ്ടു തീരുമെന്നറിയില്ല. എങ്കിലും എല്ലാവരെയും കാണിച്ചിട്ടു മാത്രമേ വിലാപയാത്ര ആരംഭിക്കൂ. മുഖ്യമന്ത്രിയും മന്ത്രിമാരും വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. സി.പി.എം നേതാക്കളെല്ലാമുണ്ട്.
വി.എസിന്റെ ഭൗതീക ശരീരം വിലാപയാത്ര പോകുന്ന വഴികളിലെല്ലാം ആള്‍ക്കാര്‍ക്ക് കാണാന്‍ പാകത്തിനാണ് സജ്ജീകരിച്ചിരിക്കുന്നത്. എ.സി ലോഫോളോര്‍ ബസിന്റെ മധ്യഭാഗത്ത് ഭൗതീക ശരീരം വെയ്ക്കാനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ബസിന്റെ മുന്‍വശത്ത്, വി.എസിന്റെ ഫോട്ടോയും, ബസിന്റെ വശങ്ങളില്‍ വി.എസിന്റെ ചിരിക്കുന്ന ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. പൂക്കളും പൂമാലകളും കൊണ്ട് അലങ്കരിച്ചണ് ബസ് എത്തിക്കുന്നത്. പാപ്പനം കോടുള്ള കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക്‌ഷോപ്പിലാണ് ബസിന്റെ അലങ്കാരപ്പണികള്‍ നടത്തിയത്.
CONTENT HIGH LIGHTS; KSRTC ready to go to VS: The mourning train has left Pappanamcode depot; Employees decorate the AC lounge