Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിഎസിന് യാത്രാമൊഴി; വിലാപയാത്ര കടന്നുപോകുന്നത് ഇത് വഴി!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2025, 03:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സി.പി.എം. സ്ഥാപകനേതാവും മുൻ മുഖ്യമന്ത്രിയും ജനസമ്മതനുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാരംഭിച്ചിരിക്കുകയാണ്.ഇപ്പോൾ തിരുവനന്തപുരം പാളയത്തിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. ദർബാർ ഹാളിലെ പൊതുദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് വിലാപയാത്രയോടെ ആലപ്പുഴയിലേക്ക് തിരിച്ചത്. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ ദർബാറ്‍ ഹാളിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ദേശീയപാത വഴി വി.എസിന്റെ വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാടായ ആലപ്പുഴയിൽ എത്തിചേരുന്നത്.

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിൽ വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ. പാളയം, പി.എം.ജി., പ്ലാമൂട്, പട്ടം,കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം,കോരാണി, ആറ്റിങ്ങൽ മൂന്നുമുക്ക്, ആറ്റിങ്ങൽ ബസ് സ്റ്റാൻഡ്, കച്ചേരി നട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28ാം മൈൽ, കടമ്പാട്ടുകോണം

കൊല്ലം ജില്ല

വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര വൈകിട്ടോടെയാവും കൊല്ലം ജില്ലയുടെ പ്രവേശനകവാടമായ കടമ്പാട്ടുകോണത്ത് പ്രവേശിക്കുന്നത്. കൊല്ലം ജില്ലയിൽ എട്ട് കേന്ദ്രങ്ങളിൽ വി.എസിന് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ ബസ് സ്റ്റാൻഡ്, കരുനാഗപ്പള്ളി,ഓച്ചിറ തുടങ്ങിയ എട്ട് കേന്ദ്രങ്ങളിലാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.

ആലപ്പുഴ ജില്ല

ReadAlso:

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് കൊണ്ടുവരുന്ന മൃതദേഹം രാത്രി ഒൻപതുമണിയോടുകൂടി ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും.ഓച്ചിറ, കെപിഎസി ജംഗ്ഷൻ, കായംകുളം,കരിയിലകുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട്, ഠാണപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുള, വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷൻ വഴിയാണ് ഭൗതീക ശരീരം ആലപ്പുഴയിലേക്ക് എത്തിക്കുന്നത്.

 

ബുധനാഴ്ച്ച രാവിലെ ഒൻപത് മണിവരെ സ്വവസതിയിലും തുടർന്ന് 10 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെയ്ക്കും. 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുദർശനം.

തുടർന്ന് നാലോടെ വലിയ ചുടുകാടിൽ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.പൊതുദർശനത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണവും നഗരത്തിൽ ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.

സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്ലോർ ബസാണ് വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.

Tags: VS ACHUTHANANDHAN P[ASSES AWAYVS Achuthanandan's bodyVS VILAPAYATHRA

Latest News

പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കണം: സുപ്രീംകോടതി

പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു: പാലക്കാട് കണ്ണാടി ഹൈസ്കൂളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി അർജുന്റെ കുടുംബം പ്രതിഷേധവുമായി രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിക്കും; എ.വി ഗോപിനാഥ്

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

മരുന്ന് വില കുറയ്ക്കുന്നതിനുള്ള ചർച്ചയ്ക്കിടെ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ് കുഴഞ്ഞുവീണു; ട്രംപിൻ്റെ പ്രഖ്യാപനം ഉടൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies