ഒരു പാനിലേക്ക് ബട്ടർ ഇട്ടു അതിലേക്കു ചെറുതായി മുറിച്ച നേന്ത്ര പഴം ചേർക്കുക. ഇത് ചെറുതായി കളർ മാരി തുടങ്ങുമ്പോൾ ഇതിലേക്ക് ചിരകിയ തേങ്ങ, ചേർത്ത് ഇളക്കുക ഇനി ഇതിലേക്ക് പഞ്ചസാര, ഏലക്ക പൊടി ചേർത്ത് 1 മിനിറ്റ് ഇളക്കി മാറ്റിവക്കുക.
ഇനി നമുക്ക് ഒരു പാത്രത്തിലേക്കു മൈദ ഇട്ടു അതിലേക്കു ഒരു മുട്ട, കുറച്ച് ഉപ്പ് ചേർത്ത് ഇളക്കി, ദോശമാവിന്റെ പരുവത്തിൽ ആകുന്ന വരെ ആവശ്യത്തിന് വെള്ളം ചേർത്ത് mix ചെയ്തെടുക്കുക.
ദോശ ചുട്ടെടുക്കുന്ന പോലെ നമുക്ക് ഇത് ഉണ്ടാക്കി മാറ്റി വക്കാം.
ഉണ്ടാക്കിയ ദോശയിൽ നിന്ന് ഒന്നെടുത്തു അതിലേക്കു കുറച്ച് പഴം mix ചേർത്ത് മടക്കിയെടുക്കാം.
ഇനി ഒരു മുട്ട പൊട്ടിച്ചു നന്നായി ഇളക്കിയെടുക്കുക
ഇനി ദോശ പാനിൽ അൽപ്പം ബട്ടറോ എണ്ണയോ ആക്കിയതിന് ശേഷം മടക്കിവച്ച ഓരോന്നും മുട്ടയിൽ മുക്കി പാനിൽ വച്ച് രണ്ടു വശവും brown നിറമാകുന്നവരെ ഒന്ന് toast ചെയ്യാം.